---
title: "#chelakkad | സുന്ദരമായി ചേലക്കാട്; നാദാപുരത്തെ ആദ്യത്തെ ഹരിത സുന്ദര ടൗൺ"
english_title: "#Beautiful #Chelakad #Nadapuram #first #green #and #beautiful #town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246813/beautiful-chelakad-nadapuram-first-green-and-beautiful-town"
published_at: "2024-11-02T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725e40425693_chelakkad.jpg"
keywords: []
---

# #chelakkad | സുന്ദരമായി ചേലക്കാട്; നാദാപുരത്തെ ആദ്യത്തെ ഹരിത സുന്ദര ടൗൺ

> **Lead Summary:** **നാദാപുരം : **പഞ്ചായത്തിലെ ആദ്യത്തെ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം,ചേലക്കാട് ടൗണിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായിരുന്നു.

## Article Content

**നാദാപുരം : **പഞ്ചായത്തിലെ ആദ്യത്തെ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം,ചേലക്കാട് ടൗണിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായിരുന്നു.

മാലിന്യ മുക്ത നവ കേരളം രണ്ടാം ഘട്ട ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തിയത്.

ടൗണിൽ ബിന്നുകൾ സ്ഥാപിച്ചും, കച്ചവടക്കാർക്ക് വേസ്റ്റ് ബാഗുകൾ വിതരണം ചെയ്തും, ശുചീകരണ തൊഴിലാളിയെ നിയമിച്ചും ഗ്രാമ പഞ്ചായത്ത്‌ നേരെത്തെ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു.

വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പടെ ബോധവൽക്കരണവും സംഘടിപ്പിച്ചിരുന്നു.

പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ സജിന കെ,ശുചിത്വ മിഷൻ ആർ പി കുഞ്ഞിരാമൻ, നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്‌, ടി കെ മൊയ്തു,കെ വി അബ്ദുള്ള ഹാജി,സതീശൻ എം പി, വി മൊയ്തു, മണ്ടോടി ബഷീർ മാസ്റ്റർ, വി കെ സുരേന്ദ്രൻ,അബ്ദു റഹ്മാൻ തങ്ങൾ, ശിവദാസ് എ കെ, സലീം കെ ടി കെ എന്നിവർ സംബന്ധിച്ചു.

ചേലക്കാടിനെ ചേലുള്ള നാടാക്കി മാറ്റുന്നതിന് കച്ചവടക്കാരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പൊതു ജനങ്ങളും വഴിയാത്രക്കാരും സഹകരിച്ചാൽ ഹരിത സുന്ദര പദ്ധതി പരിപൂർണ്ണ വിജയത്തിലെത്തിക്കാൻ കഴിയുമെന്നും വാർഡ് മെമ്പർ എം സി സുബൈർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246813/beautiful-chelakad-nadapuram-first-green-and-beautiful-town)