---
title: "#NSS | കരുതും കരങ്ങൾ; തണലിലേക്ക് വീൽ ചെയർ നൽകി എൻ. എസ്. എസ് വോളൻ്റീയർസ് "
english_title: "#NSS #Volunteers #gave #wheel #chair #Thanal "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246846/nss-volunteers-gave-wheel-chair-thanal"
published_at: "2024-11-02T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67260271c9dbe_WHEEL_CHAIR.jpg"
keywords: []
---

# #NSS | കരുതും കരങ്ങൾ; തണലിലേക്ക് വീൽ ചെയർ നൽകി എൻ. എസ്. എസ് വോളൻ്റീയർസ് 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എടച്ചേരി തണൽ റീഹാബിലിറ്റേഷൻ സെൻ്റർ സന്ദർശിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എടച്ചേരി തണൽ റീഹാബിലിറ്റേഷൻ സെൻ്റർ സന്ദർശിച്ചു.

അവിടുത്തെ വയോജനങ്ങൾക്കൊപ്പം സമയം ചിലവഴിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.

വിദ്യാർത്ഥികൾ അവർ സ്വരൂപിച്ച പൈസ ഉപയോഗിച്ച് വീൽ ചെയർ വാങ്ങി നൽകി.

കരുതും കരങ്ങൾ എന്ന എൻ എസ് എസ് പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ തണൽ സന്ദർശിച്ചത്.

സീനിയർ അസിസ്റ്റൻ്റ് പി വി തമ്പാൻ, സ്റ്റാഫ് സെക്രട്ടറി എൻ കെ രാജീവൻ, പ്രോഗ്രാം ഓഫീസർ ടി കെ ശ്രുതി, പി പി ബബിത, പി കെ അഷ്റഫ് എന്നിവർ എൻ എസ് എസ് വളണ്ടിയർമാർക്കൊപ്പം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246846/nss-volunteers-gave-wheel-chair-thanal)