---
title: "#KallachiGovtUP | നൂറ് ആഘോഷമാക്കും; കല്ലാച്ചി ഗവ യു പി സ്കൂളിൽ സ്വാഗത സംഘം രൂപീകരിച്ചു"
english_title: "#hundred #will #celebrated #Kallachi #Govt #UP #School #formed #welcome #team #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246937/hundred-will-celebrated-kallachi-govt-formed-welcome-team-up-school-new"
published_at: "2024-11-03T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672708712a28a_vv_muhammada_ali.jpg"
keywords: []
---

# #KallachiGovtUP | നൂറ് ആഘോഷമാക്കും; കല്ലാച്ചി ഗവ യു പി സ്കൂളിൽ സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** നാദാപുരം: കല്ലാച്ചി ഗവ: യുപി സ്കൂളിൻ്റെ നൂറാം വാർഷികം നാടിൻ്റെ ആഘോഷമാകും. നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

നാദാപുരം: കല്ലാച്ചി ഗവ: യുപി സ്കൂളിൻ്റെ നൂറാം വാർഷികം നാടിൻ്റെ ആഘോഷമാകും. നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചെയർമാനും, വി പി കുഞ്ഞികൃഷ്ണൻ ജനറൽ കൺവീനറും കെ എം രഘുനാഥ് ട്രഷറുമായി 500 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സ്കൂളിൻ്റെ ഭൗതിക, അക്കാദമിക്, കലാ -സാംസ്കാരിക -കായിക മേഖലകളിൽ മുന്നേറ്റമുണ്ടാകുന്ന രീതിയിൽ നൂറാം വാർഷികം ആഘോഷിക്കണമെന്നും അത് നാടിൻ്റെ ജനകീയ ഉത്സവമാക്കി മാറ്റണമെന്നും സ്വാഗത സംഘ രൂപീകരണ യോഗത്തിൽ തീരുമാനിച്ചു.

അതിനായി വിവിധ ഉപസമിതികളും യോഗത്തിൽ രൂപീകരിച്ചു

രാഷ്ട്രീയ -സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും, നാട്ടുകാരും, രക്ഷിതാക്കളും, അധ്യാപകരും അടക്കം നിരവധി പേർ സ്വാഗത സംഘ രൂപീകരണ യോഗത്തിനെത്തി ചേർന്നു.

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രധാനാധ്യാപകൻ രവി എം സ്വാഗതം പറഞ്ഞു.

പിടിഎ പ്രസിഡണ്ട് സി ടി അനൂപ് സംസാരിച്ചു. ജസ്സി ടീച്ചർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246937/hundred-will-celebrated-kallachi-govt-formed-welcome-team-up-school-new)