---
title: "#beaten | വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അക്രമം ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ, കേസെടുത്ത് എടച്ചേരി പൊലീസ് "
english_title: "#Student #assaulted #While #violence #playing #out  #ground #Edachery #police #registered #case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246948/student-assaulted-while-violence-playing-out-ground-edachery-police-registered-case"
published_at: "2024-11-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727161d6cc7a_edacheri.jpg"
keywords: []
---

# #beaten | വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അക്രമം ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ, കേസെടുത്ത് എടച്ചേരി പൊലീസ് 

> **Lead Summary:** എടച്ചേരി: കൂട്ടുകാരുമൊത്ത് ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.

## Article Content

എടച്ചേരി: കൂട്ടുകാരുമൊത്ത് ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.

എടച്ചേരി തലായി മുസല്യരാവിട താഴെ ക്കുനി ഇബ്രാഹിംമിന്റെ മകൻ മിസ്ഹബ് (13) വിദ്യാർത്ഥിക്ക് നേരെയാണ് അക്രമം .

ഇന്നലെ വൈകിട്ട് തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ പുനത്തിൽ ശമിൽ രാജ്ന്റെ നേതൃത്വത്തിൽ നാലംഗ സംഘം കുട്ടിയെ ക്രൂരമായി മർദ്ദിച്ചു അവശനാക്കിയെന്നാണ് പരാതി.

ഗൗണ്ടിൽ നിന്നും കളിയ്ക്കാൻ പാടില്ലെന്ന് പറഞ്ഞാണ് അക്രമെന്ന് മദ്ദനമേറ്റ കുട്ടിയുടെ പിതാവ് ട്രൂ വിഷൻ ന്യൂസിനോസ് പറഞ്ഞു.

കൂടെ കളിക്കുന്ന കുട്ടികളും പരിസരത്തു ഉള്ള വീട്ടിലെ സ്ത്രീകളും ബഹളം വെച്ചതോടെ അക്രമികൾ വണ്ടിയിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.

മർദ്ദനത്തിൽ മുഖത്തും നെഞ്ചിനും പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നും വടകര ഹോസ്പിറ്റലിൽ നിന്നും ചികിത്സ നൽകി.

സംഭവത്തിൽ എടച്ചേരി പൊലീസിൽ പരാതി നൽകി. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246948/student-assaulted-while-violence-playing-out-ground-edachery-police-registered-case)