---
title: "#blooddonationcamp | ചോര പകർന്ന്; സി.പി.എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#blood #donation #camp #organized #connection #CPM #area #conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247011/blood-donation-camp-organized-connection-cpm-area-conference"
published_at: "2024-11-03T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67275a79611f0_BLOOD_DONATION.jpg"
keywords: []
---

# #blooddonationcamp | ചോര പകർന്ന്; സി.പി.എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **സി.പി.ഐ.എം. നാദാപുരം ഏരിയാ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ മലബാർ കാൻസർ സെന്റർ രക്ത ബാങ്കിൻ്റെയും ബി.ഡി.കെ വടകരയുടെയും സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **സി.പി.ഐ.എം. നാദാപുരം ഏരിയാ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ മലബാർ കാൻസർ സെന്റർ രക്ത ബാങ്കിൻ്റെയും ബി.ഡി.കെ വടകരയുടെയും സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി.

സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റി അംഗം.കെ.കെ.സുരേഷ് മാസ്റ്റർ, ഏരിയാ കമ്മറ്റി അംഗങ്ങളായ. സി.എച്ച് മോഹനൻ, കെ.കെ. ദിനേശൻ, ലോക്കൽ സെക്രട്ടറി. ടി.പി. പുരുഷു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ടി.കെ. അരവിന്ദാക്ഷൻ, മെമ്പർ എ. ഡാനിയ, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ,വാർഡ് മെമ്പർ സി.പി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോ. അഞ്ചു കുറുപ്പ്, ബി.ഡി.കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

സ്ത്രീകളടക്കം നാല്പതോളം പേർ രക്തദാനത്തിൽ പങ്കാളികളായി.

രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ. അഞ്ചു കുറുപ്പിൽ നിന്നും ടി.അനിൽകുമാറും ,ടി.കെ അരവിന്ദാക്ഷനും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247011/blood-donation-camp-organized-connection-cpm-area-conference)