---
title: "#Paintersassociation | നാദാപുരം മേഖലാ സമ്മേളനം സംഘടിപ്പിച്ച് പെയിന്റേഴ്സ് കൂട്ടായ്മ"
english_title: "#Painters #association #organized #Nadapuram #regional #conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247043/painters-association-organized-nadapuram-regional-conference"
published_at: "2024-11-03T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67278f54d05ae_PAINTERS.jpg"
keywords: []
---

# #Paintersassociation | നാദാപുരം മേഖലാ സമ്മേളനം സംഘടിപ്പിച്ച് പെയിന്റേഴ്സ് കൂട്ടായ്മ

> **Lead Summary:** **പുറമേരി: **പെയിന്റേഴ്സ് കൂട്ടായ്മയുടെ നാദാപുരം മേഖലാ നാലാം വാർഷിക സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സാഹിത്യകാരൻ അനു പാട്യംസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **പെയിന്റേഴ്സ് കൂട്ടായ്മയുടെ നാദാപുരം മേഖലാ നാലാം വാർഷിക സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സാഹിത്യകാരൻ അനു പാട്യംസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് റീജി അധ്യക്ഷത വഹിച്ചു.

പെയിന്റ് ജോലി ചെയ്തിരുന്ന അവശർക്ക് പെൻഷൻ അനുവദിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പെയിന്റിങ്ങ് ജോലി ചെയ്യുന്നവരുടെ വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങിൽ പുരുഷു, സുജിത്ത്, വി.ടി.രാജൻ, അനിൽ, മനോജൻ.ടി.പി, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247043/painters-association-organized-nadapuram-regional-conference)