---
title: "#SchoolArtFestival | നാദാപുരം നോർത്ത് എം.എൽ.പി സ്കൂളിന് ഇരട്ടക്കിരീടം"
english_title: "#Double #crown #Nadapuram #North #MLP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247082/double-crown-nadapuram-north-mlp-school-new"
published_at: "2024-11-04T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672826eaa47ee_school.jpg"
keywords: []
---

# #SchoolArtFestival | നാദാപുരം നോർത്ത് എം.എൽ.പി സ്കൂളിന് ഇരട്ടക്കിരീടം

> **Lead Summary:** **നാദാപുരം : ** നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ ഇരട്ടക്കിരീടം നേടി.

## Article Content

**നാദാപുരം : ** നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ ഇരട്ടക്കിരീടം നേടി.

ജനറൽ വിഭാഗത്തിലും അറബിക് സാഹിത്യോത്സവത്തിലുമാണ് സ്കൂൾ ജേതാക്കളായത്.

അറബിക് സാഹിത്യോത്സവത്തിൽ കക്കംവള്ളി എൽ.പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ജനറൽ വിഭാഗത്തിൽ കല്ലാച്ചിമ്മൽ എം.എൽ.പി, ഗവൺമെൻറ് യു.പി കല്ലാച്ചി, കുമ്മങ്കോട് ഈസ്റ്റ് എൽ.പി,അൽ ഹുദ യു.പി എന്നീ സ്കൂളുകൾക്ക് രണ്ടാം സ്ഥാനവും നാദാപുരം സൗത്ത് എൽ.പി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു.

അറബിക് വിഭാഗത്തിൽ കുമ്മങ്കോട് സൗത്ത് എം.എൽ.പി, അൽഹുദ യു.പി , കല്ലാച്ചിമ്മൽ എം.എൽ.പി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247082/double-crown-nadapuram-north-mlp-school-new)