പുറമേരി:(nadapuram.truevisionnews.com ) ചോമ്പാൽ സബ്ജില്ലാ സ്കൂൾ കലോത്സവ പ്രചരണത്തിൽ വേറിട്ട പ്രചരണ രീതിയുമായി പബ്ലിസിറ്റി കമ്മറ്റി.
നവം:9,11,12,13 തിയ്യതികളിലായി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറിയിൽ വച്ച് നടക്കുന്ന ചോമ്പാല സബ് ജില്ല കലാമേളയുടെ ഭാഗമായിട്ടാണ് പ്രചരണം സംഘടിപ്പിച്ചത്.
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ചോമ്പാല സബ് ജില്ലാ കമ്മറ്റിയാണ് പഴയ രാജകാല വിളംബര രീതിയിൽ കലോത്സവ പ്രചരണം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയത്.
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിലെ വിദ്യാർത്ഥികളായ ആഷിക്ക്, തൃദേവ് എന്നീ കുട്ടികളാണ് പഴയ കാല രാജ ഭടൻമാരുടെ വേഷത്തിൽ ബേന്റ് താള അകമ്പടിയോടെ വിളംബരം നടത്തിയത്.
പബ്ലിസിറ്റി ചെയർമാൻ കെ എം സമീർ മാസ്റ്റർ, പബ്ലിസിറ്റി കൺവീനറായ നൗഫൽ മാസ്റ്റർ, എച്ച് എം കെ ജീജ ടീച്ചർ, ജിസ്ന ബാലൻ ,KUTA ഭാരവാഹികളായ അബു ലെയിസ് മാസ്റ്റർ, എ കെ അബ്ദുല്ല മാസ്റ്റർ, അഷ്ക്കർ മാസ്റ്റർ കെ.എം, ഹൃദ്യ, റാഷിദ് കെ.കെ, കിരൺ, റിസൽ എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.
ഓർക്കാട്ടേരി എൽ പി സ്കൂൾ, മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ,KRHSS സ്കൂൾ പുറമേരി, PKM U P ഓർക്കാട്ടേരി, ഓർക്കാട്ടേരി ടൗൺ ഉൾപെടെ നിരവധി സ്ഥലങ്ങളിൽ വിളംബരം നടത്തി.
#Chombal #Subdistrict #School #ArtsFestival #KUTA #Publicity #Committee #separate #Kalatsava #publicity #method