---
title: "#Congress | നാദാപുരം സംസ്ഥാന പാതയിൽ വാരിക്കുഴികൾ; കോൺഗ്രസ് റോഡ് ഉപരോധിച്ചു "
english_title: "#Potholes #Nadapuram #State #Highway #Congress #Road #blocked"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247230/potholes-nadapuram-state-highway-congress-road-blocked-new"
published_at: "2024-11-04T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728e03d122dd_congress.jpg"
keywords: []
---

# #Congress | നാദാപുരം സംസ്ഥാന പാതയിൽ വാരിക്കുഴികൾ; കോൺഗ്രസ് റോഡ് ഉപരോധിച്ചു 

> **Lead Summary:** **നാദാപുരം :**നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ കുഴികൾ അടക്കണമെന്നും ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് സമരം നടത്തി.

## Article Content

**നാദാപുരം :**നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ കുഴികൾ അടക്കണമെന്നും ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് സമരം നടത്തി.

നാദാപുരം ടൗണിലേയും കല്ലാച്ചിയിലേയും വാരിക്കുഴികളിൽ വീണ് ആളുകൾക്ക് പരുക്ക് പറ്റുന്ന അവസ്ഥയിലാണ് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്.

കല്ലാച്ചിയിൽനിന്നും പ്രകടനമായി വന്ന പ്രവർത്തകർ കസ്തൂരിക്കുളത്തെ റോഡിലെ വലിയ ഗർത്തത്തിനടുത്തു നിലയുറപ്പിച്ചു മുദ്രാവാക്യം വിളിച്ചു. തുടർന്ന് കുഴിയിൽ വാഴ നട്ടു.

മണ്ഡലം പ്രസിഡണ്ട് വിവി റിനീഷ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

അഡ്വ: കെ.എം രഘുനാഥ്, അഡ്വ : എ.സജീവൻ, പി.കെ ദാമു മാസ്റ്റർ, ടി.രവീന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.

എരഞ്ഞിക്കൽ വാസു, കെ.പ്രേംദാസ് ,കോടിക്കണ്ടി മെയ്തു, അഖിലമര്യാട്ട്, കെ - പ്രേമൻ, എ.വി മുരളീധരൻ ഉമേഷ് പെരുവങ്കര, ഒ പിഭാസ്കർ മാസ്റ്റർ,പി വി ചാത്തു, എം. വി കുഞ്ഞമ്മദ് ,റീന കിണേമ്പ്ര മ്മൽ,ബീന അണിയാരീ മ്മൽ, എം.കെ വിജേഷ് , തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247230/potholes-nadapuram-state-highway-congress-road-blocked-new)