വാണിമൽ: (nadapuram.truevisionnews.com)വാണിമേൽ ഗ്രാമ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.
വാണിമേൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.കെ സുരയ്യ ടീച്ചർ പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡണ്ട് സെൽമ രാജുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷ ഫത്തിമ കണ്ടിയിൽ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം. കെ. മജീദ്, ശാരദ പി, ഷൈനി എം.പി, ജാൻസി, അസി സെക്രട്ടറി സന്തോഷ്, സി.ഡി എസ് ചെയർ പേഴ്സൺ ഓമന, കെ.പി അശോകൻ, എന്നിവർ സംബന്ധിച്ചു.
പ്രേരക് സി.പി വിനീശൻ നന്ദി പറഞ്ഞു.
ഗ്രാമ പഞ്ചായത്തിലെ 7500 ഓളം കുടുംബങ്ങളിൽ വിവരശേഖരണം നടത്തി 14 നും 65 നും ഇടയിൽ പ്രായമുള്ളവരിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവരെ കണ്ടെത്തി അവർ പരിശീലനം നൽകിയാണ് ഈ നേട്ടം കൈവരിച്ചത്.
കുടുംബശ്രീ പ്രവർത്തകർ, എൻ . എസ് .എസ് വോളണ്ടിയർമാർ എന്നിവരടങ്ങുന്ന 200 ൽ അധികം വോളണ്ടിയർമാർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.
പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ച ഡിജി വോളണ്ടിയർമാരെ ചടങ്ങിൽ അനുമോദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വിതരണം നടത്തുകയും ചെയ്തു.
#Vanimel #now #fully #digital #grama #panchayath