---
title: "#Farewell  | ദീർഘകാല സേവനം; തുണേരി ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി  "
english_title: "#Longservice #Farewell #MedicalOfficer #Thuneri #HomeoHospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247330/longservice-farewell-medicalofficer-thuneri-homeohospital"
published_at: "2024-11-05T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729b7d0a829f_fine.jpg"
keywords: []
---

# #Farewell  | ദീർഘകാല സേവനം; തുണേരി ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി  

> **Lead Summary:** **തൂണേരി : ** തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. സൗമ്യവതിക്ക് തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി.

## Article Content

**തൂണേരി : ** തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. സൗമ്യവതിക്ക് തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രജില കിഴക്കുംകരമൽ,റഷിദ് കാഞ്ഞിരക്കണ്ടിയിൽ കെ മധു മോഹനൻ, ഇ കെ രാജൻ, ലിഷ കുഞ്ഞിപുരയിൽ, ഫൗസിയ സലിം എൻ സി, എച്ച് എം സി അംഗങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

നീണ്ട 10 വർഷക്കാലത്തെ സേവന കാലയളവിൽ ആശുപത്രിക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം യാഥാർത്ഥ്യമാക്കാനും ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും സാധിച്ചത് ഡോക്ട‌റുടെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമായിട്ടാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247330/longservice-farewell-medicalofficer-thuneri-homeohospital)