---
title: "#YuvaUtsav | രജിസ്ട്രേഷൻ തുടങ്ങി; നെഹ്റു യുവ കേന്ദ്ര യുവ ഉത്സവ് 23ന്"
english_title: "#Registration #started #Nehru #Yuva #Kendra #Yuva #Utsav #23"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247444/registration-started-nehru-yuva-kendra-yuva-utsav-23"
published_at: "2024-11-05T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a4992018ff_registration.jpg"
keywords: []
---

# #YuvaUtsav | രജിസ്ട്രേഷൻ തുടങ്ങി; നെഹ്റു യുവ കേന്ദ്ര യുവ ഉത്സവ് 23ന്

> **Lead Summary:** **നാദാപുരം:** നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് 2024 നവംബര്‍ 23 നു വെള്ളിമാടുകുന്നു ജെ ഡി ടി ഇസ്ലാം പോളിടെക്നിക് കോളേജില്‍ നടക്കും.

## Article Content

**നാദാപുരം:** നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് 2024 നവംബര്‍ 23 നു വെള്ളിമാടുകുന്നു ജെ ഡി ടി ഇസ്ലാം പോളിടെക്നിക് കോളേജില്‍ നടക്കും.

കവിത രചന, പെയിന്റിങ്, മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രസംഗം, സയന്‍സ് മേള (വ്യക്തിഗതം, ഗ്രൂപ്പ്), നാടോടി സംഘ നൃത്തം എന്നിവയാണ് മത്സരയിനങ്ങള്‍.

വിജയികള്‍ക്ക് സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ജില്ലയിലെ 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

താല്പര്യമുള്ളവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍: 0495- 2371891, 9447752234.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247444/registration-started-nehru-yuva-kendra-yuva-utsav-23)