---
title: "#courtsentenced | കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് നേതാവ് കുറ്റക്കാരൻ, ശിക്ഷ വിധിച്ച്‌ കോടതി "
english_title: "#Obscenity #against #KKShailaja #Youth #Congress #leader #guilty #court #sentenced"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247512/obscenity-against-kkshailaja-youth-congress-leader-guilty-court-sentenced"
published_at: "2024-11-06T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b04db7eadf_youth_congress_leader.jpg"
keywords: []
---

# #courtsentenced | കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് നേതാവ് കുറ്റക്കാരൻ, ശിക്ഷ വിധിച്ച്‌ കോടതി 

> **Lead Summary:** **നാദാപുരം: **വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം കമന്റായി ഇട്ട കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.

## Article Content

**നാദാപുരം: **വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം കമന്റായി ഇട്ട കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.

തൊട്ടിൽപ്പാലം ചാപ്പൻതോട്ടം താമസിക്കും പെരുമ്പള്ളതിൽ മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി ശിക്ഷ വിധിച്ചത്.

കോടതിപിരിയും വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്റെ അടുത്ത അനുയായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് മെബിൻ തോമസ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247512/obscenity-against-kkshailaja-youth-congress-leader-guilty-court-sentenced)