---
title: "#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ്; പുറമേരി സ്വദേശിനിയായ വീട്ടമ്മയ്ക്ക്  നഷ്ടമായത് 6 ലക്ഷം രൂപ "
english_title: "#online #fraud #housewife #resident #Purameri #lost #six #lakh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247526/online-fraud-housewife-resident-purameri-lost-six-lakh"
published_at: "2024-11-06T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b0d7940dc9_online_fraud.jpg"
keywords: []
---

# #onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ്; പുറമേരി സ്വദേശിനിയായ വീട്ടമ്മയ്ക്ക്  നഷ്ടമായത് 6 ലക്ഷം രൂപ 

> **Lead Summary:** **നാദാപുരം: **അമിത ലാഭം പ്രതീക്ഷിച്ച് വ്യാജ കമ്പനിയിൽ പണം നിക്ഷേപിച്ച പുറമേരി സ്വദേശിനി വീട്ടമ്മയ്ക്ക് ആറ് ലക്ഷം രൂപ നഷ്ടം.

## Article Content

**നാദാപുരം: **അമിത ലാഭം പ്രതീക്ഷിച്ച് വ്യാജ കമ്പനിയിൽ പണം നിക്ഷേപിച്ച പുറമേരി സ്വദേശിനി വീട്ടമ്മയ്ക്ക് ആറ് ലക്ഷം രൂപ നഷ്ടം.

പരാതിക്കാരിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് അന്റഫഗസ്റ്റ ( ANTAFAGASTA ) എന്ന കമ്പനിയുടെ ലിങ്ക് അയച്ച് നൽകുകയും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടിയിലേറെ തുക ലാഭം നൽകാമെന്നായിരുന്നു വാഗ്ദാദാനം.

വ്യാജ വാഗ്ദാനത്തിൽ ആകൃഷ്ടയായ യുവതി എസ്ബിഐ നാദാപുരം ശാഖയിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ അയച്ച് നൽകുകയായിരുന്നു.

മെയ് 29 മുതൽ കഴിഞ്ഞ മാസം 10 തീയ്യതികൾക്കിടയിലാണ് സാമ്പത്തിക ഇടപാട് നടന്നതെന്ന് യുവതി പരാതിയിൽ പറഞ്ഞു.

വീട്ടമ്മയുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247526/online-fraud-housewife-resident-purameri-lost-six-lakh)