---
title: "#steelcontainer | പോലീസ് കസ്റ്റഡിയിൽ; ചെക്യാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി"
english_title: "#police #custody #steel #container #found #abandoned in #Chekkiyad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247554/police-custody-steel-container-found-abandoned-in-chekkiyad"
published_at: "2024-11-06T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b24c05a9ad_WhatsApp_Image_2024-11-06_at_1.41.03_PM.jpeg"
keywords: []
---

# #steelcontainer | പോലീസ് കസ്റ്റഡിയിൽ; ചെക്യാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി

> **Lead Summary:** **നാദാപുരം: **ചെക്യാട് പുളിയാവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്നർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**നാദാപുരം: **ചെക്യാട് പുളിയാവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്നർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പുളിയാവ് -വേവം പുഴയോരത്താണ് ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.

പുഴയോരത്ത് ജോലിയിലേർപ്പെട്ട തൊഴിലാളികളാണ് കണ്ടെയ്നർ കാണുന്നത്.

ചൊവ്വാഴ്ച്ച രാവില 7.30 ഓടെയാണ് സംഭവം. സ്റ്റീൽ ബോംബോ, സ്ഫോടകവസ്തുവോ മറ്റോ ആണെന്ന സംശയം ഉയർന്നതോടെ തൊഴിലാളികൾ വളയം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വളയം പോലീസ് സ്ഥലത്തെത്തി കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെ ബോംബ് സ്ക്വാഡ് വിദഗ്ദ്ധരെത്തി പരിശോധന നടത്തുമെന്നായിരുന്നെങ്കിലും ഉദ്യോഗസ്ഥർ തിരുവമ്പാടിയിൽ വി വി ഐ പി ഡ്യൂട്ടിയിലായതിനാൽ വിദഗ്ദ പരിശോധന ബുധനാഴ്ച്ചത്തേക്ക് മാറ്റി.

ബോംബ് സ്ക്വാഡ് വിദഗ്ദർ എത്തി ദുരൂഹത നീക്കുമെന്ന് പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247554/police-custody-steel-container-found-abandoned-in-chekkiyad)