---
title: "#Congress | പാതിരാ റെയ്ഡ്; നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "#night #Raid #Congress #protest #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247621/night-raid-congress-protest-nadapuram"
published_at: "2024-11-06T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b78de7be6c_congress.jpg"
keywords: []
---

# #Congress | പാതിരാ റെയ്ഡ്; നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം : **പാലക്കാട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെതതിരെ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **പാലക്കാട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെതതിരെ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊയിലോത്ത് മുക്കിൽ നിന്നും പുറപ്പെട്ട പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡിന് മുൻവശത്തെ റോഡിൽ ഏറെ നേരം മുദ്രാവാക്യം വിളിച്ചു.

റോഡിൽ കുത്തിയിരിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു.

പ്രതിഷേധ പരിപാടിക്ക് മോഹനൻ പാറക്കടവ്,ആവോലം രാധാകൃഷ്ണൻ, രവീഷ് വളയം, വിവി റിനീഷ്, പി.കെ ദാമു മാസ്റ്റർ, അശോകൻ തുണേരി , ഫസൽ മാട്ടാൻ, രാഖി സി എച്ച് , വത്സലകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247621/night-raid-congress-protest-nadapuram)