---
title: "#kalolsavam | ഓഫീസ് തുറന്നു; നാദാപുരം ഉപജില്ലാ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "#office #nadapuram #sub district #kalolsavam #Organizing Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247625/office-nadapuram-sub-district-kalolsavam-organizing-committee"
published_at: "2024-11-06T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b7b30e2725_kalolsavam_sub_district.jpg"
keywords: []
---

# #kalolsavam | ഓഫീസ് തുറന്നു; നാദാപുരം ഉപജില്ലാ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം : **12 മുതൽ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ അരങ്ങുണരുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു.

## Article Content

**നാദാപുരം : **12 മുതൽ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ അരങ്ങുണരുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ വിവി മുഹമ്മദലി അധ്യക്ഷനായി.

പ്രോഗ്രാം കമ്മറ്റി ചെയർമാൻ എ.കെ വിജിത്ത് , കൺവീനർ സന്തോഷ് മാസ്റ്റർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയടുത്ത്, എ ദിലീപ് കുമാർ, ജനറൽ കൺവീനർ ശ്രീഷ ഒതിയേടത്ത്, മഹേഷ് മാസ്റ്റർ, എ റഹിം, രജ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247625/office-nadapuram-sub-district-kalolsavam-organizing-committee)