---
title: "#accident | ചേലക്കാട് സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു; ഇയാളെ അറിയുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് "
english_title: "#Elderly #man #dies #after #hit #scooter #Chelakkad #Anyone #knows #him #should #inform #police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247712/elderly-man-dies-after-hit-scooter-chelakkad-anyone-knows-him-should-inform-police"
published_at: "2024-11-07T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c4ede527a4_WhatsApp_Image_2024-11-07_at_10.46.32_AM_(1).jpeg"
keywords: []
---

# #accident | ചേലക്കാട് സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു; ഇയാളെ അറിയുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് 

> **Lead Summary:** നാദാപുരം: സംസ്ഥാന പാതയിൽ ചേലക്കാട് ഫയർ സ്റ്റേഷന് സമീപം സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.

## Article Content

നാദാപുരം: സംസ്ഥാന പാതയിൽ ചേലക്കാട് ഫയർ സ്റ്റേഷന് സമീപം സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.

കഴിഞ്ഞ മാസം 26 ന് ആയിരുന്നു അപകടം.

മരിച്ചത് തമിഴ്‌നാട് സ്വദേശിയും യാചക സംഘത്തിൽപ്പെട്ട ആളുമാണെന്നാണ് സംശയം.

നടേശൻ എന്നാണ് ഇയാൾ ആശുപത്രിയിൽ പേര് നൽകിയത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരിച്ചത്. .

അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന ഇയാളെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന വയോധികനെ നാട്ടുകാരും സ്‌കൂട്ടർ യാത്രികരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ അറിയുന്നവർ 0496 - 2550225 എന്ന നമ്പറിൽ നാദാപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247712/elderly-man-dies-after-hit-scooter-chelakkad-anyone-knows-him-should-inform-police)