---
title: "#programschedule | പ്രോഗ്രാം ഷെഡ്യൂൾ;  നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം എട്ട് വേദികളിൽ "
english_title: "#program #schedule #Nadapuram #sub #district #School #Arts #Festival #eight #venues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247721/program-schedule-nadapuram-sub-district-school-arts-festival-eight-venues"
published_at: "2024-11-07T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c5449b88f7_kallolsavam.jpg"
keywords: []
---

# #programschedule | പ്രോഗ്രാം ഷെഡ്യൂൾ;  നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം എട്ട് വേദികളിൽ 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മത്സര ഇനങ്ങൾ എട്ട് വേദികളിൽ നടക്കും.

## Article Content

**നാദാപുരം: **കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മത്സര ഇനങ്ങൾ എട്ട് വേദികളിൽ നടക്കും.

പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു. പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, എ ഇ ഒ രാജീവൻ പുതിയെടത്ത്, പിടിഎ പ്രസിഡണ്ട് എ.ദിലീപ് കുമാർ, അധ്യാപക സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കരിമ്പിൽ ദിവാകരൻ, കെ.ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

എം.കെ സന്തോഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റിചെയർമാൻ എ.കെ ബിജിത്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247721/program-schedule-nadapuram-sub-district-school-arts-festival-eight-venues)