---
title: "#sexualassault | വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്; കല്ലാച്ചി സ്വദേശി അറസ്റ്റിൽ "
english_title: "#case #sexual #harassment #promise #marriage #resident #Kallachi #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247732/case-sexual-harassment-promise-marriage-resident-kallachi-arrested"
published_at: "2024-11-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c5c819106a_rape_case.jpg"
keywords: []
---

# #sexualassault | വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്; കല്ലാച്ചി സ്വദേശി അറസ്റ്റിൽ 

> **Lead Summary:** നാദാപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

## Article Content

നാദാപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കല്ലാച്ചി കൊളിയന്റവിട ജുബിനെയാണ് (23) നാദാപുരം പോലീസ് ഇൻസ്പെക്ടർ എം.എസ്.സാജൻ അറസ്റ്റ് ചെയ്തത്.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

2022 ലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247732/case-sexual-harassment-promise-marriage-resident-kallachi-arrested)