---
title: "#Kalolsavam | എടച്ചേരി പഞ്ചായത്ത് കലോത്സവം; ഇരിങ്ങണ്ണൂർ എൽ.പി യും കച്ചേരി നോർത്ത് എൽ പിയും ജേതാക്കൾ"
english_title: "#Edacheri #panjayath #kalolsavam #iringanoor #lpschool #kacheri #northlpschool #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247765/edacheri-panjayath-kalolsavam-iringanoor-lpschool-kacheri-northlpschool-winners-new"
published_at: "2024-11-07T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c7d4caa307_edacheri_iringannur_lp_school.jpg"
keywords: []
---

# #Kalolsavam | എടച്ചേരി പഞ്ചായത്ത് കലോത്സവം; ഇരിങ്ങണ്ണൂർ എൽ.പി യും കച്ചേരി നോർത്ത് എൽ പിയും ജേതാക്കൾ

> **Lead Summary:** **എടച്ചേരി: **രണ്ടു ദിവസങ്ങളിലായി കച്ചേരി യുപി സ്കൂളിൽ വച്ച് നടന്ന എടച്ചേരി പഞ്ചായത്ത് തല കലാമേളയിൽ ഇരിങ്ങണ്ണൂർ എൽ.പി സ്കൂളും കച്ചേരി നോർത്ത് എൽ.പി സ്കൂളും 63 പോയിൻറ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു.

## Article Content

**എടച്ചേരി: **രണ്ടു ദിവസങ്ങളിലായി കച്ചേരി യുപി സ്കൂളിൽ വച്ച് നടന്ന എടച്ചേരി പഞ്ചായത്ത് തല കലാമേളയിൽ ഇരിങ്ങണ്ണൂർ എൽ.പി സ്കൂളും കച്ചേരി നോർത്ത് എൽ.പി സ്കൂളും 63 പോയിൻറ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു.

കച്ചേരി യുപി സ്കൂൾ രണ്ടാം സ്ഥാനവും, ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അറബിക് കലോത്സവത്തിൽ കച്ചേരി നോർത്ത് എൽ.പി സ്കൂൾ 43 പോയിൻറ് നേടി ഒന്നാം സ്ഥാനവും, ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ. പി സ്കൂൾ രണ്ടാം സ്ഥാനവും ഇരിങ്ങണ്ണൂർ എൽ.പി സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സതി മാരാം വീട്ടിൽ അധ്യക്ഷത വഹിച്ചു.എ.ഇ.ഒ രാജീവൻ പി. പുതിയേടത്ത് മുഖ്യാതിഥിയായി.

ജനപ്രതിനിധികളും സ്കൂൾ ഹെഡ്‌മാസ്റ്റർമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും,പി.ടി.എ പ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247765/edacheri-panjayath-kalolsavam-iringanoor-lpschool-kacheri-northlpschool-winners-new)