---
title: "#ThooneriWestLP | പഞ്ചായത്ത് കലോത്സവം; തൂണേരി വെസ്റ്റ് എൽപി ജേതാക്കൾ"
english_title: "#PanchayatH #Arts #Festival #Thooneri #West #LP #Winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247901/panchayath-arts-festival-thooneri-west-lp-winners"
published_at: "2024-11-08T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d96962cd2a_winners.jpg"
keywords: []
---

# #ThooneriWestLP | പഞ്ചായത്ത് കലോത്സവം; തൂണേരി വെസ്റ്റ് എൽപി ജേതാക്കൾ

> **Lead Summary:** **നാദാപുരം: **കോടഞ്ചേരി എൽ പി സ്കൂളിൽ നടന്ന തൂണേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ തൂണേരി വെസ്റ്റ് എൽപി സ്കൂൾ ജേതാക്കളായി.

## Article Content

**നാദാപുരം: **കോടഞ്ചേരി എൽ പി സ്കൂളിൽ നടന്ന തൂണേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ തൂണേരി വെസ്റ്റ് എൽപി സ്കൂൾ ജേതാക്കളായി.

പേരോട് എൽ പി രണ്ടാം സ്ഥാനവും, തൂണേരി ഇവി യുപി മൂന്നാം സ്ഥാനവും നേടി.അറബിക് കലാമേളയിൽ സിസി യുപി സ്കൂളും, ജിഎം എൽപി തൂണേരി ഒന്നാം സ്ഥാനം പങ്കിട്ടു.

വെള്ളൂർ എംഎൽപി രണ്ടാം സ്ഥാനവും ജിഎംഎൽ പി കണ്ണങ്കൈ മൂന്നാം സ്ഥാനവും നേടി.

ജില്ല പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷനായി.

ബീന ടീച്ചർ സ്വാഗതം പറഞ്ഞു. ബിപിസി ടി സജീവൻ , ആനന്ദ ശീലൻ മാസ്റ്റർ, പുഷ്പ്പ രാജൻ മാസ്റ്റർ, വിനോദൻ മാസ്റ്റർ, സുധീഷ് മാസ്റ്റർ, അഖിൽ മാസ്റ്റർ, നിസാർ ഹാജി, പവിത്രൻ ചങ്ങോളി, സന്തോഷ് പി വി, ജിഷ്മ ടീച്ചർ, ബവിന ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247901/panchayath-arts-festival-thooneri-west-lp-winners)