---
title: "#CPM | മഹിളാ സംഗമം; ഇരിങ്ങണ്ണൂരിൽ  സി.പി.എം നാദാപുരം ഏരിയ സമ്മേളനം 16, 17 തീയ്യതികളിൽ"
english_title: "#CPM #Nadapuram #Area #Conference #Iringannur #16th #17th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247996/cpm-nadapuram-area-conference-iringannur-16th-17th"
published_at: "2024-11-08T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672de7b9badc5_cpim.jpg"
keywords: []
---

# #CPM | മഹിളാ സംഗമം; ഇരിങ്ങണ്ണൂരിൽ  സി.പി.എം നാദാപുരം ഏരിയ സമ്മേളനം 16, 17 തീയ്യതികളിൽ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഈ മാസം 16, 17 തീയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന സി.പി.എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി ഇരിങ്ങണ്ണൂരിൽ മഹിളാ സംഗമം നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **ഈ മാസം 16, 17 തീയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന സി.പി.എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി ഇരിങ്ങണ്ണൂരിൽ മഹിളാ സംഗമം നടത്തി.

സംസ്ഥാനകമ്മറ്റി അംഗം പി. ഉഷാദേവി സംഗമം ഉദ്ഘാടനം ചെയ്തു.

ശ്രീലിനി അധ്യക്ഷം വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. പി. വനജ ഏരിയ സെക്രട്ടറി കെ ശ്യാമള, എം.സുമതി, ടി. അനിൽകുമാർ സംസാരിച്ചു.

ഇരിങ്ങണ്ണൂർ വില്ലേജ്‌സെക്രട്ടറി കെ.കെ. ബിന്ദു സ്വാഗതം പറഞ്ഞു ഇ.വസന്ത നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247996/cpm-nadapuram-area-conference-iringannur-16th-17th)