---
title: "#EKVijayan | കല്ലാച്ചി ടൗൺ നവീകരണം; പ്രവൃത്തിയുടെ ടെൻ്റർ നടപടി പൂർത്തീകരിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ"
english_title: "#Kallachi #Town #Renovation #EKVijayan #MLA #said #tendering #process #work #completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248284/kallachi-town-renovation-ekvijayan-mla-said-tendering-process-work-completed"
published_at: "2024-11-09T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f7bf8bcd54_ek_vijayan.jpg"
keywords: []
---

# #EKVijayan | കല്ലാച്ചി ടൗൺ നവീകരണം; പ്രവൃത്തിയുടെ ടെൻ്റർ നടപടി പൂർത്തീകരിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ

> **Lead Summary:** **നാദാപുരം: **സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബി.എം. ആൻ്റ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്ന കല്ലാച്ചി ടൗണിൻ്റെ പ്രവൃത്തിയുടെ ടെൻ്റർ നടപടി പൂർത്തീകരിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

**നാദാപുരം: **സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബി.എം. ആൻ്റ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്ന കല്ലാച്ചി ടൗണിൻ്റെ പ്രവൃത്തിയുടെ ടെൻ്റർ നടപടി പൂർത്തീകരിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

യു.എൽ.സി.സി.യാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

വീതി കൂട്ടുന്നതിനുള്ള സമ്മത പത്രം ലഭിക്കുന്നതിന് സർവ്വകക്ഷി യോഗം തീരുമാനം എടുത്ത് പ്രവർത്തനം നടത്തിവരികയാണ്.

കക്കട്ടിൽ മുതൽ -പെരിങ്ങത്തൂർ വരെ റോഡ് ഉപരിതല നവീകരണത്തിന് അനുവദിച്ച 8 കോടി രൂപയുടെ പ്രവൃത്തി ടെൻ്റർ നടപടിയിലാണ്.

സംസ്ഥാന പാതയിലെയും നാദാപുരം- വടകര റോഡിലെയും കുഴികൾ അടക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

പൈപ്പ് പൊട്ടി ഗതാഗത്തിന് തടസ്സം വരുന്ന പ്രവൃത്തികൾ അടിയന്തിരമായി ചെയ്തു തീർക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248284/kallachi-town-renovation-ekvijayan-mla-said-tendering-process-work-completed)