---
title: " #Moiduhaji | മൊയ്തു ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സംഗമവും സംഘടിപ്പിച്ചു "
english_title: "#Organized #MoiduHaji #commemoration #Muslim #League #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248451/organized-moiduhaji-commemoration-muslim-league-meeting"
published_at: "2024-11-10T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730d169505ad_muslim_league.jpg"
keywords: []
---

#  #Moiduhaji | മൊയ്തു ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **പറകുന്നത്ത് മൊയ്തു ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സംഗമവും സംഘടിപ്പിച്ച് കോടഞ്ചേരി ശാഖ മുസ്‌ലിം ലീഗ്.

## Article Content

**നാദാപുരം: **പറകുന്നത്ത് മൊയ്തു ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സംഗമവും സംഘടിപ്പിച്ച് കോടഞ്ചേരി ശാഖ മുസ്‌ലിം ലീഗ്.

തൂണേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കെ എം സമീർ പരിപാടി ഉൽഘാടനം ചെയ്തു.

പഞ്ചായത്ത് ട്രഷറർ കാട്ടുമഠത്തിൽ അബൂബക്കർ ഹാജി അദ്ധ്യക്ഷനായി.

സി കെ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഹാരിസ് കോടഞ്ചേരി സ്വാഗതം പറഞ്ഞു.

പി കെ സി ഹമീദ്, ഉമ്മർ പി, റഷീദ് വി സി, ജാതിയിൽ കുഞ്ഞാലി, കെ വി അമ്മദ്, എം എസ് എഫ് നേതാവ് സഫ്റാൻ മലോൽ എന്നിവർ പ്രസംഗിച്ചു.

മൊയ്തു പി കെ നന്ദിയും പറഞ്ഞു.

കൂട്ട പ്രാർത്ഥനക്ക് ഉസ്മാൻ ഉസ്താദ് വയനാട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248451/organized-moiduhaji-commemoration-muslim-league-meeting)