---
title: "#accident | അപകടം ആവർത്തിക്കുന്നു; കല്ലാച്ചി മിനി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു    "
english_title: "#danger #repeats #itself #Cars #collided #Kallachi #Mini #Bypass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248470/danger-repeats-itself-cars-collided-kallachi-mini-bypass"
published_at: "2024-11-10T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730eb6853698_accident.jpg"
keywords: []
---

# #accident | അപകടം ആവർത്തിക്കുന്നു; കല്ലാച്ചി മിനി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു    

> **Lead Summary:** **നാദാപുരം:** ചോര വാർന്ന് പുത്തൻ റോഡ് കുരുതി കളമാകുന്നുവോ ? ഇന്ന് രാത്രി വീണ്ടും അപകടം. കല്ലാച്ചി മിനി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു.

## Article Content

**നാദാപുരം:** ചോര വാർന്ന് പുത്തൻ റോഡ് കുരുതി കളമാകുന്നുവോ ? ഇന്ന് രാത്രി വീണ്ടും അപകടം. കല്ലാച്ചി മിനി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു.

തലനാരിഴക്ക് ആൾ അപകടം ഒഴിവായി. അപകടം ആവർത്തിക്കുന്നത് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്ന ആരോപണവും ശക്തമാകുന്നു.

കുറ്റ്യാടി -വടകര സംസ്ഥാന പാതയേയും വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന പുതുതായി നവീകരിച്ച കല്ലാച്ചി മിനി ബൈപ്പാസിലാണ് ഇന്ന് രാത്രി അപകടം ആവർത്തിച്ചത്.

ഏതാനും മാസം മുമ്പ് കോളജ് വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞ അതേ ഇടത്താണ് ഇന്നത്തെ അപകടവും.

വാണിമേൽ ഭാഗത്ത് നിന്ന് കല്ലാച്ചിയിലേക്കുള്ള ഇറക്കത്തിൽ മാരുതി കെ 10 കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട് പോളോ കാറിൽ ഇടിക്കുകയായിരുന്നു.

ഇതേ ഇലക്ട്രിക് പോസ്റ്റിറ്റിൽ വാഹനം ഇടിച്ച് ഇതിനിടയിൽ പ്പെട്ടുപോയ കാൽ നടയാത്രക്കാരിയായ പെൺകുട്ടിക്ക് സാരമായി പരിക്കേൽക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നു.

തകർന്ന ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിച്ചെങ്കിലും സമീപത്തെ അപകട സാധ്യതയുള്ള കരിങ്കല്ലുകൾ നീക്കം ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248470/danger-repeats-itself-cars-collided-kallachi-mini-bypass)