---
title: "#Potholes | ഗതാഗതക്കുരുക്ക് രൂക്ഷം; നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിലെ കുഴികൾ അടയ്ക്കാൻ തുടങ്ങി"
english_title: "#Heavy #traffic #Potholes #Nadapuram #Kuttiadi #state #highway #started #closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248609/heavy-traffic-potholes-nadapuram-kuttiadi-state-highway-started-closed"
published_at: "2024-11-11T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731caccec486_road.jpg"
keywords: []
---

# #Potholes | ഗതാഗതക്കുരുക്ക് രൂക്ഷം; നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിലെ കുഴികൾ അടയ്ക്കാൻ തുടങ്ങി

> **Lead Summary:** **നാദാപുരം: **നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ തുടങ്ങി.

## Article Content

**നാദാപുരം: **നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ തുടങ്ങി.

കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രാ അപകടകരമായിരുന്നു. ഇന്നലെ കല്ലാച്ചി ഭാഗത്താണ് റീ ടാറിങ് പ്രവൃത്തികൾ നടത്തിയത്.

ഇന്നും പണി തുടരും. 8 കോടി രൂപ ചെലവിൽ പെരിങ്ങത്തൂർ മുതൽ കക്കട്ടിൽ വരെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

അതിനാൽ ഈ റൂട്ടിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയേറെയാണ്. ഇന്ന് പ്രവൃത്തി ദിനമായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.

ഇന്നലെ ആംബുലൻസുകളും വിവാഹ സംഘം സഞ്ചരിച്ച വാഹനങ്ങളുമെല്ലാം ഏറെ നേരം ഗതാഗതക്കുരുക്കിൽപെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248609/heavy-traffic-potholes-nadapuram-kuttiadi-state-highway-started-closed)