---
title: "#HMS | മനയത്തിന് ആദരവ്; എച്ച്.എം.എസ് നാദാപുരം മണ്ഡലം തൊഴിലാളി സംഗമം "
english_title: "#HMS #Nadapuram #Constituent #Workers #Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248645/hms-nadapuram-constituent-workers-meeting"
published_at: "2024-11-11T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731fe4ed607b_hms.jpg"
keywords: []
---

# #HMS | മനയത്തിന് ആദരവ്; എച്ച്.എം.എസ് നാദാപുരം മണ്ഡലം തൊഴിലാളി സംഗമം 

> **Lead Summary:** **നാദാപുരം: **എച്ച്.എം.എസ് നാദാപുരം നിയോജക മണ്ഡലം തൊഴിലാളി സംഗമവും മനയത്ത് ചന്ദ്രന് ആദരവും നൽകി.

## Article Content

**നാദാപുരം: **എച്ച്.എം.എസ് നാദാപുരം നിയോജക മണ്ഡലം തൊഴിലാളി സംഗമവും മനയത്ത് ചന്ദ്രന് ആദരവും നൽകി.

നാദാപുരം വ്യാപാരഭവനിൽ നടന്ന തൊഴിലാളി സംഗമം എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രമുഖ സഹകാരിക്കുള്ള എം എൻ നായർ പുരസ്കാരം നേടിയ ഏറാമല ബേങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനെ യോഗത്തിൽ ആദരിച്ചു.

എച്ച്.എം.എസ് നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം നാണു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.കെ. കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

ആർ ജെ ഡി നാദാപുരം മണ്ഡലം പ്രസിഡന്റ്  വത്സരാജ് മണലാട്ട്, എച്ച് എം എസ് നേതാക്കളായ ആർ.എം.ഗോപാലൻ,കെ നാരായണൻ ,ഗംഗാധരൻ പാച്ചാക്കര വി.കെ പവിത്രൻ, കെ.സി വിനയകുമാർ,കോമത്ത് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248645/hms-nadapuram-constituent-workers-meeting)