---
title: "#TIM | ടി. ഐ. എം ലെ സംസ്ഥാന ജേതാക്കൾക്ക് സ്വീകരണം നൽകി"
english_title: "#TIM #reception #given #state #winners "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248659/tim-reception-given-state-winners"
published_at: "2024-11-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673210182a939_tim.jpg"
keywords: []
---

# #TIM | ടി. ഐ. എം ലെ സംസ്ഥാന ജേതാക്കൾക്ക് സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം: **കേരളസർക്കാർ പൊതു വിദ്യാഭ്യാസവകുപ്പ് നടത്തിയ സയൻസ് ടാലന്റ് സെർച്ച്‌ എക്സാമിനേഷ്നിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഇഷാ മറിയം, സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ നിഹാര. സി. കെ, സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ഹംദിയ സാലിഹ്, നജ ഫാത്തിമക്കും ജില്ലാ ശാസ്ത്രമേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും സ്കൂൾ പി ടി എ,കമ്മറ്റിയുടെ സ്റ്റാഫ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

## Article Content

**നാദാപുരം: **കേരളസർക്കാർ പൊതു വിദ്യാഭ്യാസവകുപ്പ് നടത്തിയ സയൻസ് ടാലന്റ് സെർച്ച്‌ എക്സാമിനേഷ്നിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഇഷാ മറിയം, സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ നിഹാര. സി. കെ, സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ഹംദിയ സാലിഹ്, നജ ഫാത്തിമക്കും ജില്ലാ ശാസ്ത്രമേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും സ്കൂൾ പി ടി എ,കമ്മറ്റിയുടെ സ്റ്റാഫ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

പി. ടി. എ. പ്രസിഡന്റ്‌ റാഷിദ്‌ കക്കാടൻ അധ്യക്ഷത വഹിച്ചു.

ടി. ഐ എം കമ്മിറ്റി സെക്രട്ടറി വി. സി. ഇക്ബാൽ ഉത്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ ഉപഹാരം സമർപ്പിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ അബ്ദുൽ സലലീം, മണ്ടോടി ബഷീർ മാസ്റ്റർ, സത്യനാഥൻ. എം. പി. സക്കീന. ഇ. ജുവൈരിയ. എൻ. സജീവ്കുമാർ എസ്. ജെ. ബഷീർകിഴക്കയിൽ, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248659/tim-reception-given-state-winners)