Nov 11, 2024 11:16 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു .

സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ.

നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകൾ ഷംന (27) ക്കാണ് നാദാപുരം തെരുവം പറമ്പിലെ ഭർതൃവീട്ടിൽ വെച്ച് വെട്ടേറ്റത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോയാണ് സംഭവം. ഷംനയുടെ വയറിനും കൈക്കുമാണ് വെട്ടേറ്റത്.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

വടകര സി എം ആശുപത്രിയിൽ നിന്നാണ് ഇന്ന് രാത്രി വൈകി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.

രണ്ട് മാസം ഗർഭിണിയാണ് ഷംന. കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

#Pregnant #woman #stabbed #Nadapuram #husband #escaped #violence

Next TV

Top Stories










News Roundup