---
title: "#Vyaparyathra | കല്ലാച്ചിയിൽ വ്യാപാർ യാത്രക്ക്‌ സ്വീകരണം നൽകി "
english_title: "#Vyapar #yathra #welcomed #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248763/vyapar-yathra-welcomed-kallachi"
published_at: "2024-11-12T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732ddb235a59_vyapar_yathra.jpg"
keywords: []
---

# #Vyaparyathra | കല്ലാച്ചിയിൽ വ്യാപാർ യാത്രക്ക്‌ സ്വീകരണം നൽകി 

> **Lead Summary:** **നാദാപുരം: **നാദാപുരം നിയോജക മണ്ഡലം യൂത്ത്‌ വിംഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലുടനീളം വ്യാപാർ യാത്ര നടത്തി.

## Article Content

**നാദാപുരം: **നാദാപുരം നിയോജക മണ്ഡലം യൂത്ത്‌ വിംഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലുടനീളം വ്യാപാർ യാത്ര നടത്തി.

യൂണിറ്റുകളിലെ യൂത്ത് വിംഗ്‌ കമ്മിറ്റിയെ ശാക്തീകരിക്കുക, സർക്കാരുകളുടെ വ്യാപാര ദ്രോഹ നയങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക, വാടകയ്ക്ക്‌ 18%GST കൊണ്ടുവരുന്നതിൽനിന്ന് സർക്കാരുകൾ പിന്മാറുക തുടങ്ങിയവ ഉന്നയിച്ചുകൊണ്ട്‌ ജില്ലാ യൂത്ത്‌ വിംഗ്‌ സെക്രട്ടറി സിദ്ദീഖ്‌ കുപ്പേരി നയിക്കുന്ന വ്യാപാര യാത്രക്ക്‌ കല്ലാച്ചി ടൗണിൽ ഊഷ്മളമായ സ്വീകരണം നൽകി.

സ്വീകരണയോഗം മണ്ഡലം ജനറൽ സെക്രട്ടറി എം സി ദിനേശൻ ഉദ്ഘാടനം ചെയ്തു.

യൂത്ത്‌ വിംഗ്‌ മണ്ടലം പ്രസിഡന്റ്‌ റഹീം കോറോത്ത്‌, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത്‌, ട്രഷറർ അഫ്സൽ, സഹീർ മുറിച്ചാണ്ടി, റ്റാറ്റ അബ്ദുറഹിമാൻ, അജയകുമാർ, സുധീർ ഒറ്റപുരക്കൽ, റഹ്മത്ത്‌ ചിറക്കൽ, ഷഫീഖ്‌, വിജീഷ്‌, ബിനീഷ്‌ കളർടെക്ക്‌, സയീദ്‌, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248763/vyapar-yathra-welcomed-kallachi)