---
title: "#CPM | സി.പി.എം നാദാപുരം ഏരിയ സമ്മേളനം; മാധ്യമ സെമിനാർ സംഘടിപ്പിച്ചു"
english_title: "#CPM #Nadapuram #Area #Conference #Organized #media #seminar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248770/cpm-nadapuram-area-conference-organized-media-seminar-new"
published_at: "2024-11-12T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732e7bac1dd4_CPM.jpg"
keywords: []
---

# #CPM | സി.പി.എം നാദാപുരം ഏരിയ സമ്മേളനം; മാധ്യമ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **സി.പി. എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **സി.പി. എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

സെമിനാർ സി.പി. എം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്‌തു.

സി.പി. എം ജില്ല കമ്മിറ്റി അംഗം വി .പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.

സി.പി. എം ഏർണാകുളം ജില്ല കമ്മിറ്റി അംഗം അഡ്വ : കെ.എസ് അരുൺകുമാർ വിഷയം അവതരിപ്പിച്ചു.

ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, എ മോഹൻ ദാസ്,സി.എച്ച് മോഹൻ ദാസ്, ടി അനിൽകുമാർ, കെ .പി കുമാരൻ, ടി.കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി പി.പി ചാത്തു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248770/cpm-nadapuram-area-conference-organized-media-seminar-new)