---
title: "#Youthleague | റോഡുകളുടെ ശോചനീയവസ്ഥ; കല്ലാച്ചിയിൽ യൂത്ത് ലീഗ് രാപ്പകൽ സമരം നടത്തി"
english_title: "#condition #roads #Youth #League #held #day #night #strike #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248815/condition-roads-youth-league-held-day-night-strike-kallachi"
published_at: "2024-11-12T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67330f9d1e108_YOUTH_LEAGUE.jpg"
keywords: []
---

# #Youthleague | റോഡുകളുടെ ശോചനീയവസ്ഥ; കല്ലാച്ചിയിൽ യൂത്ത് ലീഗ് രാപ്പകൽ സമരം നടത്തി

> **Lead Summary:** **നാദാപുരം: ** നാദാപുരം നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് രാപകൽ സമരം നടത്തി.

## Article Content

**നാദാപുരം: ** നാദാപുരം നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് രാപകൽ സമരം നടത്തി.

കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ സമരം ജില്ലാ പ്രസിഡൻ്റ് മിസ്‌ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് കെ.എം ഹംസ അധ്യക്ഷനായി.

ജന. സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ.എഫ് റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എൻ.കെ മൂസ, ആക്‌ടിങ് പ്രസിഡൻ്റ് എം.പി സൂപ്പി, ടി.ടി.കെ ഖാദർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, നസീർ വളയം, സി.കെ നാസർ, എം.കെ അഷ്റഫ്, ഒ മുനീർ, മുഹമ്മദ് പേരോട്, മുഹ്സിൻ വളപ്പിൽ, റാഷിക് ചങ്ങരംകുളം, അറഫാത്ത് വളയം, ഷാഫി എടച്ചേരി, എ.കെ ശാക്കിർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248815/condition-roads-youth-league-held-day-night-strike-kallachi)