---
title: "#stabbedcase | ഒളിവിൽ തന്നെ; ഗര്‍ഭിണിയെ കുത്തിപരിക്കേല്‍പ്പിച്ച  ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്"
english_title: "#Attempt #murder #case #filed #against #husband #stabbed #pregnant #woman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248819/attempt-murder-case-filed-against-husband-stabbed-pregnant-woman"
published_at: "2024-11-12T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67330c95853fc_stabbed_case.jpg"
keywords: []
---

# #stabbedcase | ഒളിവിൽ തന്നെ; ഗര്‍ഭിണിയെ കുത്തിപരിക്കേല്‍പ്പിച്ച  ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് രണ്ട് മാസം ഗർഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് ഫൈസലിനെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു.

## Article Content

**നാദാപുരം: **നാദാപുരത്ത് രണ്ട് മാസം ഗർഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് ഫൈസലിനെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു.

നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകൾ ഷംന (27) ക്കാണ് നാദാപുരം തെരുവം പറമ്പിലെ ഭർതൃവീട്ടിൽ വെച്ച് കുത്തേറ്റത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഷംനയുടെ ഇടത് വയറിനും കൈക്കുമാണ് കുത്തേറ്റത്. ചിയ്യൂരിലെ ഫൈസലിന്റെ വീട്ടിൽ വെച്ചാണ് അക്രമം നടന്നത്.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

വടകര സി എം ആശുപത്രിയിൽ നിന്നാണ് ഇന്ന് രാത്രി വൈകി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കേട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഷംനയുടെ പേരിലുള്ള സ്വത്ത് തൻ്റെ പേരിലേക്ക് മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം എന്ന് ഷംനയുടെ സഹോദരൻ ഷംനാദ് പറഞ്ഞു. നേരത്തെയും ഫൈസൽ ഷംനയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഷംനാദ് പറഞ്ഞു.

അക്രമത്തിന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248819/attempt-murder-case-filed-against-husband-stabbed-pregnant-woman)