---
title: "#SignatureCanvas | ലഹരിക്കെതിരെ കലോത്സവ നഗരിയിൽ വിദ്യാർത്ഥികളുടെ സിഗ്നേച്ചർ ക്യാൻവാസ്"
english_title: "#Signaturecanvas #students #Kalolsavam #city #against #drug #addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249069/signaturecanvas-students-kalolsavam-city-against-drug-addiction"
published_at: "2024-11-13T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673472037254c_FGFDGDFG.jpg"
keywords: []
---

# #SignatureCanvas | ലഹരിക്കെതിരെ കലോത്സവ നഗരിയിൽ വിദ്യാർത്ഥികളുടെ സിഗ്നേച്ചർ ക്യാൻവാസ്

> **Lead Summary:** **പുറമേരി: [** കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ചോമ്പാല ഉപജില്ല കലോത്സവ നഗരിയിൽ സ്കൂൾ യൂണിറ്റ് എൻ.എസ്.എസ് നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരുക്കിയ സിഗ്നേച്ചർ ക്യാൻവാസ് ജനശ്രദ്ധ നേടി.

## Article Content

**പുറമേരി: [** കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ചോമ്പാല ഉപജില്ല കലോത്സവ നഗരിയിൽ സ്കൂൾ യൂണിറ്റ് എൻ.എസ്.എസ് നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരുക്കിയ സിഗ്നേച്ചർ ക്യാൻവാസ് ജനശ്രദ്ധ നേടി.

ജാഗ്രതാ ജ്യോതി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നഗരിയിൽ സ്ഥാപിച്ച വലിയ ക്യാൻവാസിൽ കലാമേളയിൽ എത്തിയ നിരവധി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അതിഥികളും കയ്യൊപ്പ് ചാർത്തി.

ക്യാൻവാസിൽ ആദ്യ കയ്യൊപ്പ് ചാർത്തി കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജ്യോതി ലക്ഷ്മി, ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ്, നാദാപുരം എസ്.ഐ.സുരേഷ് ബാബു, വാർഡ് മെമ്പർ വിജിഷ,പി.ടി.എ പ്രസിഡണ്ട് കെ കെ രമേശൻ, പ്രിൻസിപ്പൽ ഇ.കെ ഹേമലത തമ്പാട്ടി തുടങ്ങിയവർ ഒപ്പ് രേഖപ്പെടുത്തി.

എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ അപർണരാജ്, സ്റ്റുഡൻ്റ്സ് ലീഡർമാരായ മുഹമ്മദ് സിനാൻ, അദ്വൈത് കൃഷ്ണ,അനുനന്ദന, പാർവണ ബിനോയി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249069/signaturecanvas-students-kalolsavam-city-against-drug-addiction)