---
title: "#NadapuramKalotsavam | നയിക്കുന്നത് പെൺപട ; മൂന്നാം ദിനം നാദാപുരം കലോത്സവത്തിൻ്റെ സമ്പൂർണ  നിയന്ത്രണം വനിതകൾക്ക്"
english_title: "#Led #female #figure #Women #full #control #Nadapuram #Kalotsavam #third #day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249247/led-female-figure-women-full-control-nadapuram-kalotsavam-third-day"
published_at: "2024-11-14T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67359d44c84a0_nadapuram.jpg"
keywords: []
---

# #NadapuramKalotsavam | നയിക്കുന്നത് പെൺപട ; മൂന്നാം ദിനം നാദാപുരം കലോത്സവത്തിൻ്റെ സമ്പൂർണ  നിയന്ത്രണം വനിതകൾക്ക്

> **Lead Summary:** **നാദാപുരം : **സബ്ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിൻ്റെ സമ്പൂർണ നിയന്ത്രണം വനിതകൾക്ക്.

## Article Content

**നാദാപുരം : **സബ്ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിൻ്റെ സമ്പൂർണ നിയന്ത്രണം വനിതകൾക്ക്.

എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുഴുവൻ വേദികളും ഇന്ന് പൂർണ്ണമായി വനിതകളാണ് നിയന്ത്രിക്കുക.

ഇലഞ്ഞി,ദേവതാരൂ,നീർമാതളം,പവിഴ മല്ലി,ചെമ്പകം,നീലക്കുറിഞ്ഞി,നീർമാതളം ,മൈലാഞ്ചി എന്നീ വേദികളിലായി നടക്കുന്ന മൂന്നാം ദിനത്തിലെ മത്സരങ്ങളിൽ ഒപ്പന,കോൽക്കളി,നാടകം,സംഘ നൃത്തം തുടങ്ങിയ ജനകീയ ഇനങ്ങളിൽ മത്സരം നടക്കും.

മൂന്നാം ദിനം കെഎസ്ടിഎ ജില്ലാ ജോയിൻ്റ് സെക്രട്ടറി സജില പി.കെ സബ്ജില്ലാ വൈസ് പ്രസിഡൻ്റ് രേഖ ടിപി,ജോയിൻ്റ് സെക്രട്ടറി ഗീത ടി.എൻ എന്നിവർ നേതൃത്വം നൽകും.

എ.കെ ബിജിത്ത് ചെയർമനും, സന്തോഷ് മാസ്റ്റർ കൺവീനറുമായ പ്രോഗ്രാം കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249247/led-female-figure-women-full-control-nadapuram-kalotsavam-third-day)