---
title: "#Kalolsavam | സ്റ്റേജിൽ ഇരുട്ടും പലകയുമിളകുന്നു; മത്സരം വൈകിയതിൽ  കാരണം വ്യക്തമാക്കി പ്രോഗ്രാം കമ്മിറ്റി "
english_title: " #Stage #dark #glittering #program #committee #explained #reason #behind #delay #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249271/stage-dark-glittering-program-committee-explained-reason-behind-delay-festival-new"
published_at: "2024-11-14T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735c4e104896_nadapuram_kalolsavam.jpg"
keywords: []
---

# #Kalolsavam | സ്റ്റേജിൽ ഇരുട്ടും പലകയുമിളകുന്നു; മത്സരം വൈകിയതിൽ  കാരണം വ്യക്തമാക്കി പ്രോഗ്രാം കമ്മിറ്റി 

> **Lead Summary:** **നാദാപുരം: ** ഈ മാസം 11 നു തുടങ്ങിയ നാദാപുരം ഉപജില്ലാ കലോത്സവ വേദികളിൽ മത്സരം വൈകിയതിൽ കാരണം വ്യക്തമാക്കി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ കെ ബിജിത് .സ്റ്റേജ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ അനാസ്ഥകാരണമാണ് മത്സരം വൈകുന്നത് എന്നദ്ദേഹം വ്യക്തമാക്കി.

## Article Content

**നാദാപുരം: ** ഈ മാസം 11 നു തുടങ്ങിയ നാദാപുരം ഉപജില്ലാ കലോത്സവ വേദികളിൽ മത്സരം വൈകിയതിൽ കാരണം വ്യക്തമാക്കി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ കെ ബിജിത് .സ്റ്റേജ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ അനാസ്ഥകാരണമാണ് മത്സരം വൈകുന്നത് എന്നദ്ദേഹം വ്യക്തമാക്കി.

സ്റ്റേജിൽ ഇരുട്ടും പലകയുമിളകി കുട്ടികൾക്ക് കളിയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.എട്ടാം വേദിയിൽ മത്സരങ്ങൾ നിർത്തിവയ്ക്കുകയും പലകയിളകിയതിനാൽ കോൽക്കളി കളിക്കുന്ന കുട്ടികൾ കളിക്കില്ല എന്ന സ്ഥിതിയിലേക്ക് വരികയും ചെയ്തു.

ചില വേദികളിൽ മൈക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും മത്സരങ്ങൾ വൈകുന്നതിന് കാരണമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249271/stage-dark-glittering-program-committee-explained-reason-behind-delay-festival-new)