---
title: "#straydog | തൂണേരിയിൽ തെരുവ് നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി, പരാതി നൽകി വീട്ടമ്മ "
english_title: "#Housewife #filed #complaint #after #stray #dogs #killed #chickens #en #masse #Pumaari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249276/housewife-filed-complaint-after-stray-dogs-killed-chickens-en-masse-pumaari"
published_at: "2024-11-14T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735c077bba1a_1.jpg"
keywords: []
---

# #straydog | തൂണേരിയിൽ തെരുവ് നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി, പരാതി നൽകി വീട്ടമ്മ 

> **Lead Summary:** **പുറമേരി: **തെരുവ് നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. വെള്ളൂർ പുത്തലത്ത് ശരണ്യയുടെ 11 പൂർണ വളർച്ചയെത്തിയതും 2 കോഴി കുഞ്ഞുങ്ങളെയുമാണ് ഒരു കൂട്ടം തെരുവ് നായ്ക്കൾ കൊന്നത്.

## Article Content

**പുറമേരി: **തെരുവ് നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. വെള്ളൂർ പുത്തലത്ത് ശരണ്യയുടെ 11 പൂർണ വളർച്ചയെത്തിയതും 2 കോഴി കുഞ്ഞുങ്ങളെയുമാണ് ഒരു കൂട്ടം തെരുവ് നായ്ക്കൾ കൊന്നത്.

സ്വയം തൊഴിലായി കോഴിവളർത്തി വരികയായിരുന്നു ശരണ്യ.

ഇന്ന് പുലർച്ചെ 1.45 ഓടെ യാണ് തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ചത്. വരുമാന മാർഗം നഷ്ടപെട്ട ശരണ്യ തൂണേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249276/housewife-filed-complaint-after-stray-dogs-killed-chickens-en-masse-pumaari)