---
title: "#cpim |  കോടിയേരി ബാലകൃഷ്ണൻ നഗർ സജ്ജമായി; സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം ശനിയാഴ്ച  തുടക്കം "
english_title: "#KodiyeriBalakrishnan #Nagar #ready #CPIM #Nadapuram #Area #Conference #begin #Saturday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249280/kodiyeribalakrishnan-nagar-ready-cpim-nadapuram-area-conference-begin-saturday"
published_at: "2024-11-14T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735c40b31846_cpim.jpg"
keywords: []
---

# #cpim |  കോടിയേരി ബാലകൃഷ്ണൻ നഗർ സജ്ജമായി; സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം ശനിയാഴ്ച  തുടക്കം 

> **Lead Summary:** **ഇരിങ്ങണ്ണൂർ : ** സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി നാദാപുരം ഏരിയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഇരിങ്ങണ്ണൂരിൽ നടക്കും.

## Article Content

**ഇരിങ്ങണ്ണൂർ : ** സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി നാദാപുരം ഏരിയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഇരിങ്ങണ്ണൂരിൽ നടക്കും.

 പ്രത്യേകം സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും.

ഏരിയയിലെ 269 ബ്രാഞ്ച് സമ്മേളനങ്ങളും,ഏരിയയിലെ 14 ലോക്കൽ സമ്മേളനവും പൂർത്തീകരിച്ചു.

14 ലോക്കലുകളിലെ 3519 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 136 പ്രതിനിധികൾ,21 ഏരിയ കമ്മിറ്റി അംഗംങ്ങൾ, ജില്ല സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപെടെ 165 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

ഞായർ വൈകീട്ട് റെഡ് വളണ്ടിയർ മാർച്ച്, പൊതു പ്രകടനവും നടക്കും. ഇരിങ്ങണ്ണൂർ ടൗണിന് സമീപം സീതാംറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249280/kodiyeribalakrishnan-nagar-ready-cpim-nadapuram-area-conference-begin-saturday)