---
title: "#Kalolsavam |  ഉപജില്ലാ കലോത്സവം; താരങ്ങളായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ"
english_title: "#Subdistirct #arts #festival #stars sisters #rajasthan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249286/subdistirct-arts-festival-stars-sisters-rajasthan"
published_at: "2024-11-14T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735ccb8e3101_chombalaupajilla_kalolsavam.jpg"
keywords: []
---

# #Kalolsavam |  ഉപജില്ലാ കലോത്സവം; താരങ്ങളായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ

> **Lead Summary:** **പുറമേരി: **കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ താരമായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ.

## Article Content

**പുറമേരി: **കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ താരമായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ.

മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനികളായ സോഫിയ ഭാനു സൊഹാന ഭാനു എന്നിവരാണ് ആദ്യമായി പങ്കെടുത്ത ഉപജില്ലാ മത്സരത്തിൽ സമ്മാനം നേടിയത്.

സോഫിയ ഭാനു ഹിന്ദി പ്രസംഗത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കാൻ അർഹത നേടി. സഹോദരി സൊഹാനു ഭാനു ഹിന്ദി പദ്യം ചൊല്ലലിൽ ബി ഗ്രേഡും നേടി.

മാർബിൾ ജോലിക്കാരായ സമീറിന്റെയും സൊയ്മയുടെയും മക്കളാണ് ഇവർ. മുതുവടത്തൂരിലെ ഏരിയ പള്ളിക്ക് സമീപത്തെ വാടക വീട്ടിലാണ് താമസം.

ഇരുവരുടെയും വിജയത്തിൽ അധ്യാപകരും പി.ടി.എ യും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249286/subdistirct-arts-festival-stars-sisters-rajasthan)