---
title: "#clash | നാദാപുരത്ത് കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി;  നാട്ടുകാർ ഇടപെട്ടതോടെ സംഘർഷം ഒഴിവായി "
english_title: "#Students #clashed #Kalotsava #Nagari #Nadapuram #conflict #averted #after #locals #intervened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249495/students-clashed-kalotsava-nagari-nadapuram-conflict-averted-after-locals-intervened"
published_at: "2024-11-15T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67370054c0a09_beaten.jpg"
keywords: []
---

# #clash | നാദാപുരത്ത് കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി;  നാട്ടുകാർ ഇടപെട്ടതോടെ സംഘർഷം ഒഴിവായി 

> **Lead Summary:** **നാദാപുരം: ** ഉപജില്ല സ്കൂ‌ൾ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും.

## Article Content

**നാദാപുരം: ** ഉപജില്ല സ്കൂ‌ൾ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന കവാടത്തിന് അടുത്ത് ഏറെ നേരം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്.

പ്രദേശത്ത് പോലീസ് നിയന്ത്രണമോ ആവശ്യത്തിന് വളണ്ടിയർമാരോ ഇല്ലാത്തതാണ് സംഘർഷം ഒതുക്കാൻ കഴിയാതെ പോയതെന്ന് നാട്ടുകാർ പറയുന്നു.

സംഘർഷം മൂർച്ഛിച്ചതോടെ ഏതാനും നാട്ടുകാർ ചേർന്ന് ഇവരെ മാറ്റിയതോടെയാണ് സംഘർഷം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249495/students-clashed-kalotsava-nagari-nadapuram-conflict-averted-after-locals-intervened)