---
title: "#Childrenceday | കൈയിൽ  ചുവന്ന റോസാപ്പൂ, ശിശുദിനം തണൽ വീട്ടിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സഹ്റ സെൻട്രൽ സ്കൂൾ"
english_title: "#Red #rose #hand #zahra #central #school #celebrates #children's #day #inmates #shadow #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249501/Red-rose-hand-zahra-central-school-celebrates-children's-day-inmates-shadow-house-new"
published_at: "2024-11-15T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673703be4aaae_thanal.jpg"
keywords: []
---

# #Childrenceday | കൈയിൽ  ചുവന്ന റോസാപ്പൂ, ശിശുദിനം തണൽ വീട്ടിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സഹ്റ സെൻട്രൽ സ്കൂൾ

> **Lead Summary:** **എടച്ചേരി : **ഈ ശിശുദിനം തണൽ വീട്ടിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സഹ്റ സെൻട്രൽ സ്കൂളിലെ കെ.ജി വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്തൃ സമിതിയിലെ അംഗങ്ങളും.

## Article Content

**എടച്ചേരി : **ഈ ശിശുദിനം തണൽ വീട്ടിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സഹ്റ സെൻട്രൽ സ്കൂളിലെ കെ.ജി വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്തൃ സമിതിയിലെ അംഗങ്ങളും.

തണൽ വീട്ടിലേക്ക് ആവശ്യമായ വീൽ ചെയർ, ഡയപർ, പഴ വർഗങ്ങൾ മറ്റു നിത്യോപയോഗ വസ്തുക്കൾ സ്‌കൂൾ പ്രിൻസിപ്പാൾ പി.വി ഷുഹൈബ് തണൽ മാനേജർ ഷാജഹാന് കൈമാറി.

അധ്യാപകർക്കും, പി.ടി.എ അംഗങ്ങൾക്കും തണൽ മുന്നോട്ടു വെക്കുന്ന ആശയത്തിന്റെ സംഗ്രഹം തണൽ മേധാവികൾ പങ്കുവെച്ചു.

കുരുന്നുകൾ ശിശുദിനത്തിന്റെ ഭാഗമായി കൈയിൽ കരുതിയ ചുവന്ന റോസാപ്പൂക്കൾ തണൽ വീട്ടിലെ ഓരോ അംഗങ്ങൾക്കും സമ്മാനിച്ചു. ജാമിഅ സഹ്റ ഗ്രൂപ്പ് ചെയർമാൻ സയ്യിദ് മഖ്‌ദും തങ്ങളുടെ സന്ദേശം മാനേജർ മൻശൂർ അവതരിപ്പിച്ചു.

എച്ച്.ഒ.ഡി അശ്വിനി, പി.ടി.എ പ്രസിഡൻ്റ് ജംഷി,അഡ്‌മിനിസ്ട്രേറ്റർ ഖദീജത്ത് നൂറ, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ബായിസ്, നദീറ,സഫീറ എന്നിവരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249501/Red-rose-hand-zahra-central-school-celebrates-children's-day-inmates-shadow-house-new)