---
title: "#cpim | പോർമുഖം തുറക്കാൻ; സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിന് നാളെ തുടക്കം"
english_title: "#CPIM #Nadapuram #area #conference  #start #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249577/cpim-nadapuram-area-conference-start-tomorrow"
published_at: "2024-11-15T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673762e9df1c3_cpim.jpg"
keywords: []
---

# #cpim | പോർമുഖം തുറക്കാൻ; സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിന് നാളെ തുടക്കം

> **Lead Summary:** **നാദാപുരം: ** സമര പോരാട്ടങ്ങളുടെ വഴിയിൽ ഊർജ്ജമാകാനും പിന്നിട്ട നാളുകൾ അപഗ്രഥിക്കാനുമായി സി പി ഐ എമ്മിന്റെ നാദാപുരം ഏരിയ സമ്മേളനത്തിന് നാളെ ഇരിങ്ങണ്ണൂരിൽ തുടക്കം.

## Article Content

**നാദാപുരം: ** സമര പോരാട്ടങ്ങളുടെ വഴിയിൽ ഊർജ്ജമാകാനും പിന്നിട്ട നാളുകൾ അപഗ്രഥിക്കാനുമായി സി പി ഐ എമ്മിന്റെ നാദാപുരം ഏരിയ സമ്മേളനത്തിന് നാളെ ഇരിങ്ങണ്ണൂരിൽ തുടക്കം.

സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായാണ് പാർട്ടി നാളെ ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞു പോയ നാളുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിലൂടെ പാർട്ടിക്ക് സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

പ്രത്യേകം സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഏരിയയിലെ 269 ബ്രാഞ്ച് സമ്മേളനങ്ങളും,ഏരിയയിലെ 14 ലോക്കൽ സമ്മേളനവും പൂർത്തീകരിച്ചു.

14 ലോക്കലുകളിലെ 3519 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 136 പ്രതിനിധികൾ,21 ഏരിയ കമ്മിറ്റി അംഗംങ്ങൾ, ജില്ല സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപെടെ 165 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

ഞായർ വൈകീട്ട് റെഡ് വളണ്ടിയർ മാർച്ച്, പൊതു പ്രകടനവും എന്നിവ നടക്കും. ഇരിങ്ങണ്ണൂർ ടൗണിന് സമീപം സീതാംറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249577/cpim-nadapuram-area-conference-start-tomorrow)