---
title: "#accident | കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിർത്താതെ പോയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്"
english_title: "#incident #where #bike #hit #pedestrian #without #stopping #Police #have #started #investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249582/incident-where-bike-hit-pedestrian-without-stopping-police-have-started-investigation"
published_at: "2024-11-15T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67376b236eef0_AACCIDENT.jpg"
keywords: []
---

# #accident | കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിർത്താതെ പോയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

> **Lead Summary:** നാദാപുരം : നാദാപുരം സംസ്ഥാന പാതയിൽ കാൽ നടയാത്രക്കാരനെ ബൈക്ക് ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

## Article Content

നാദാപുരം : നാദാപുരം സംസ്ഥാന പാതയിൽ കാൽ നടയാത്രക്കാരനെ ബൈക്ക് ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

ചൊവ്വ വൈകീട്ട് ഏഴോടെയായിരുന്നു അപകടം. പേരോട് ഭാഗത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് ബൈക്കിടിച്ചത്. അപകടത്തിന് പിന്നാലെ ബൈക്ക് നിർത്താതെ പോവുകയായിരുന്നു .

ആവോലം സ്കൂൾ പറമ്പത്ത് രാജ(58)നാണ് ഗുരുതരമായി പരിക്കേറ്റത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാദാപുരം പൊലീസിൽ നൽകിയതിന് പിന്നാലെയാണ് പൊലീസ് ബൈക്കിനായി അന്വേഷ ണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249582/incident-where-bike-hit-pedestrian-without-stopping-police-have-started-investigation)