---
title: " #Muslimleaguemeeting | സ്നേഹാദരവ് സംഗമം; വിലാതപുരം ശാഖാ മുസ്ലിംലീഗ് സമ്മേളനത്തിന് തുടക്കം"
english_title: "#Vilathapuram #branch #Muslim #league #meeting #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249684/vilathapuram-branch-muslim-league-meeting-started"
published_at: "2024-11-16T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738376410d95_muslim_youth_league.jpg"
keywords: []
---

#  #Muslimleaguemeeting | സ്നേഹാദരവ് സംഗമം; വിലാതപുരം ശാഖാ മുസ്ലിംലീഗ് സമ്മേളനത്തിന് തുടക്കം

> **Lead Summary:** **പുറമേരി: ** വിലാതപുരം ശാഖ മുസ്ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സെന്റ് റിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്ത് സ്നേഹാദരവ് സംഗമത്തോടെ തുടക്കം കുറിച്ചു.

## Article Content

**പുറമേരി: ** വിലാതപുരം ശാഖ മുസ്ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സെന്റ് റിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്ത് സ്നേഹാദരവ് സംഗമത്തോടെ തുടക്കം കുറിച്ചു.

എഴുപത് കഴിഞ്ഞ മുസ്ലിം ലീഗ്, വനിതാ ലീഗ് പ്രവർത്തകരെ എം.എസ്.എഫ് ബാല കേരളം വിദ്യാർത്ഥികൾ പച്ച ഷോൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി.അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു.

സി.കെ. പോക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

പ്രഫ ഇ.കെ അഹമദ്, കെ.മുഹമ്മദ് സാലി, എം.എ. ഗഫൂർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, മരക്കാട്ടേരി കുഞ്ഞമ്മദ്, കെ.കെ. അമ്മദ് ഹാജി, ഇ.പി.ഫൈസൽ ഹാജി, സി.കെ. റിയാസ്, പി.കെ.എ സലാം, കെ.സലാഹ്, പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249684/vilathapuram-branch-muslim-league-meeting-started)