---
title: "#Iringanursreeshivashethram | ഇനി എല്ലാ ദിവസവും; ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ അന്നദാനം തുടങ്ങി"
english_title: "#Food #donation #started #Iringanurmahashiva #temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249801/food-donation-started-iringanurmahashiva-temple"
published_at: "2024-11-16T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738a8ff6dc2d_iringanurmahashivashethram.jpg"
keywords: []
---

# #Iringanursreeshivashethram | ഇനി എല്ലാ ദിവസവും; ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ അന്നദാനം തുടങ്ങി

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ മണ്ഡലമാസ അന്നദാനം തുടങ്ങി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമായ ഇവിടെ തുടർച്ചയായി മൂന്നാം വർഷമാണ് മണ്ഡല മാസത്തിൽ എല്ലാ ദിവസവും അന്നദാനം നടക്കുന്നത്.

## Article Content

**ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ മണ്ഡലമാസ അന്നദാനം തുടങ്ങി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമായ ഇവിടെ തുടർച്ചയായി മൂന്നാം വർഷമാണ് മണ്ഡല മാസത്തിൽ എല്ലാ ദിവസവും അന്നദാനം നടക്കുന്നത്.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപവും അന്നദാനവും നിരവധി വർഷങ്ങളായി ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ട്.

ഉച്ചക്ക് 12.30 ന് ആരംഭിച്ച അന്നദാനത്തിൽ സമീപ പ്രദേശങ്ങളിൽ നിന്നും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ക്ഷേത്ര മാതൃസമിതി,ക്ഷേത്ര നവീകരണ കമ്മറ്റിയംഗങ്ങൾ സ്വാമിമാർ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ഊട്ടുപുരയിലും പാചകശാലയിലും സജീവമായിരുന്നു.

കളിയാംവെള്ളി ഗ്രൂപ്പ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പി.നിമിഷ, ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ, നവീകരണ കമ്മറ്റി ഭാരവാഹികളായ വി.കെ മോഹനൻ, വത്സരാജ് മണലാട്ട്, എം ഹരീന്ദ്രൻ, കിഴക്കയിൽ കുഞ്ഞിരാമൻ,

മാതൃസമിതി പ്രസിഡണ്ട് ദേവി കുമ്മത്തിൽ, സെക്രട്ടറി വനജ ബാലൻ പി.കെ അശോകൻ, ബാലൻ പൊറേരി എന്നിവർ നേതൃത്വം നൽകി. പടം: ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ നടന്ന മണ്ഡലമാസ അന്നദാനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249801/food-donation-started-iringanurmahashiva-temple)