#AMohandas | പുതു സാരഥി; എ മോഹൻദാസ് സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി

#AMohandas | പുതു സാരഥി; എ മോഹൻദാസ് സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി
Nov 17, 2024 02:23 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിൽ പുതിയ ഏരിയ സെക്രട്ടറിയായി എ മോഹൻദാസ് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ആരംഭിച്ച ഏരിയ സമ്മേളനത്തിൽ ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചന നിർവ്വഹിച്ച സ്വാഗതഗാനം ടി വി സജീവൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘ പ്രതിനിധി സമ്മേളന വേദിയിൽ ആലപിച്ചു.

സിപിഐഎം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു‌. സി എച്ച് മോഹനൻ രക്തസാക്ഷി പ്രമേയവും, ടി പ്രദീപ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

എ മോഹൻദാസ്, പി താജുദ്ദീൻ, എം സുമതി, ഇ വി നാണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയ സെക്രട്ടറി പി പി ചാത്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കെ കെ ദിനേശൻ പുറമേരി കൺവീനറായി പ്രമേയം, പി കെ രവീന്ദ്രൻ കൺവീനറായി ക്രഡൻഷ്യൽ, അഡ്വ പി രാഹുൽ രാജ് കൺവീനറായി ക്രഡൻഷ്യൽ, ടി വി ഗോപാലൻ കൺവീനറായി റജിട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, സി ഭാസ്കരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കെ കെ സുരേഷ്, കൂടത്താം കണ്ടി സുരേഷ്, എ എം റഷീദ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഏരിയയിലെ 14 ലോക്കലുകളിലെ 136 പ്രതിനിധികൾ,21 ഏരിയ കമ്മിറ്റി അംഗംങ്ങൾ, ജില്ല സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപെടെ 165 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്

#AMohandas #CPIM #Nadapuram #Area #Secretary

Next TV

Related Stories
ഇനി സെക്രട്ടറി ചുമതല; സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം നൽകി

May 30, 2025 10:08 PM

ഇനി സെക്രട്ടറി ചുമതല; സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം നൽകി

സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം...

Read More >>
കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു

May 30, 2025 01:27 PM

കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു

കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട്...

Read More >>
അന്വേഷണം പ്രഹസനം, നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക്

May 30, 2025 12:56 PM

അന്വേഷണം പ്രഹസനം, നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക്

നരിക്കാട്ടേരിയിലെ സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് സമരത്തിലേക്ക്...

Read More >>
ഇനി പുത്തൻ പാത; പുറമേരി പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്‌ഘാടനം ചെയ്തു

May 30, 2025 12:29 PM

ഇനി പുത്തൻ പാത; പുറമേരി പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്‌ഘാടനം ചെയ്തു

പുറമേരിയിലെ എട്ടാം വാർഡിൽ അരൂർ നടക്കുമീത്തൽ പ്രവൃത്തി പൂർത്തീകരിച്ച നാല് ഗ്രാമീണ...

Read More >>
Top Stories










News Roundup