---
title: "#CPIM | ആവേശം ചോരാതെ; സി.പി.ഐ.എം ഏരിയ സമ്മേളനത്തിന് റാലിയോടെ പരിസമാപ്തി"
english_title: "#enthusiasm #CPIM #Area #Conference #concluded #with #rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249997/enthusiasm-cpim-area-conference-concluded-with-rally"
published_at: "2024-11-17T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739f1a1a571d_cpim.jpg"
keywords: []
---

# #CPIM | ആവേശം ചോരാതെ; സി.പി.ഐ.എം ഏരിയ സമ്മേളനത്തിന് റാലിയോടെ പരിസമാപ്തി

> **Lead Summary:** **നാദാപുരം: **രണ്ടുദിവസങ്ങളിലായി ഇരിങ്ങണ്ണൂരിൽ നടന്ന സിപിഎം നാദാപുരം ഏരിയ സമ്മേളനത്തിന് റാലിയുടെ സമാപനം.

## Article Content

**നാദാപുരം: **രണ്ടുദിവസങ്ങളിലായി ഇരിങ്ങണ്ണൂരിൽ നടന്ന സിപിഎം നാദാപുരം ഏരിയ സമ്മേളനത്തിന് റാലിയുടെ സമാപനം.

ഇരിങ്ങണ്ണൂർ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു 

കോരിച്ചൊരിയുന്ന മഴയിലും ആവേശം ഒട്ടും ചോരാതെ നടന്ന റാലിയിൽ വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തിയ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

വി പി കുഞ്ഞി കൃഷ്ണൻ, പി പി ചാത്തു, സി എച്ച് മോഹനൻ, കൂടത്താങ്കണ്ടി സുരേഷ്, എരോത്ത് ഫൈസൽ, കെ പി കുമാരൻ മാസ്റ്റർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

ഇന്ന് രാവിലെ നടന്ന പ്രതിനിധി സംഗമത്തിൽ പുതിയ ഏരിയ സെക്രട്ടറിയായി മോഹൻദാസിനെ തെരഞ്ഞെടുത്തു.

നേരത്തെ നാദാപുരം സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന മോഹൻദാസ് ഡിവൈഎഫ്ഐയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249997/enthusiasm-cpim-area-conference-concluded-with-rally)