---
title: "#MVJayarajan | കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്നത് അവഗണന മാത്രം -എം.വി ജയരാജൻ"
english_title: "#central #government #showing #neglect #towards #Kerala #MVJayarajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250035/central-government-showing-neglect-towards-kerala-mvjayarajan"
published_at: "2024-11-17T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a1f45ee021_m_jayarajan.jpg"
keywords: []
---

# #MVJayarajan | കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്നത് അവഗണന മാത്രം -എം.വി ജയരാജൻ

> **Lead Summary:** ഇരിങ്ങണ്ണൂർ: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കേരളത്തോട് കാട്ടുന്നത് കടുത്ത അവഗണന മാത്രമാണെന്നും ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരെ പോലും അവഹേളിക്കുകയാണ് കേന്ദ്ര സർക്കാറെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

## Article Content

ഇരിങ്ങണ്ണൂർ: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കേരളത്തോട് കാട്ടുന്നത് കടുത്ത അവഗണന മാത്രമാണെന്നും ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരെ പോലും അവഹേളിക്കുകയാണ് കേന്ദ്ര സർക്കാറെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

കേരളത്തിന് അർഹതപ്പെട്ട നികുതി വരുമാനം പോലും നൽകാതെ മോദി ഗവൺമെൻ്റ് ഫെഡറൽ സംവിധാനത്തെ ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫും ഇക്കാര്യത്തിൽ കേന്ദ്രത്തോടൊപ്പമാണ് സംസ്ഥാന സർക്കാർ നടത്തുന്ന ജനക്ഷേമ പദ്ധതികളെ എതിർക്കുകയാണ് ഇവിടത്തെ പ്രതിപക്ഷം.

സി.പി.എം നാദാപുരം ഏരിയാ സമ്മേളനത്തിൻറെ ഭാഗമായി ഇരിങ്ങണ്ണൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏരിയ സെക്രട്ടറി എ.മോഹൻദാസ് അധ്യക്ഷത വഹിച്ചു.

പി.പി ചാത്തു, വി.പി കുഞ്ഞികൃഷ്ണൻ, കുടത്താം കണ്ടി സുരേഷ്, സി.എച്ച് മോഹനൻ, കെ.കെ ദിനേശൻ പുറ മേരി, ടി.പ്രദീപ് കുമാർ, ടി.കെ അരവിന്ദാക്ഷൻ, ടി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250035/central-government-showing-neglect-towards-kerala-mvjayarajan)