---
title: " #statecommercecarnival | അഭിമാന നേട്ടം; സംസ്ഥാന കോമേഴ്‌സ് കാർണിവലിൽ രണ്ടാം സ്ഥാനം വാണിമേൽ സ്വദേശിക്ക് "
english_title: "#native #Vanimel #won#second #place #state #commerce #carnival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250040/native-vanimel-wonsecond-place-state-commerce-carnival"
published_at: "2024-11-17T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a22a5caa8c_marshad_ahammed.jpg"
keywords: []
---

#  #statecommercecarnival | അഭിമാന നേട്ടം; സംസ്ഥാന കോമേഴ്‌സ് കാർണിവലിൽ രണ്ടാം സ്ഥാനം വാണിമേൽ സ്വദേശിക്ക് 

> **Lead Summary:** **വാണിമേൽ: **കേരള കോമേഴ്‌സ് ഫോറവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്റ്സ്‌ തൃശൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല കോമേഴ്‌സ് കാർണിവലിൽ ബെസ്റ്റ് മാനേജർ, ജൂനിയർ സി എ, കോമേഴ്‌സ് ക്വിസ് മത്സരങ്ങളിൽ ജൂനിയർ അക്കൗണ്ടൻസി അപ്റ്റിട്യൂട് ടെസ്റ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി വാണിമേൽ സ്വദേശി.

## Article Content

**വാണിമേൽ: **കേരള കോമേഴ്‌സ് ഫോറവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്റ്സ്‌ തൃശൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല കോമേഴ്‌സ് കാർണിവലിൽ ബെസ്റ്റ് മാനേജർ, ജൂനിയർ സി എ, കോമേഴ്‌സ് ക്വിസ് മത്സരങ്ങളിൽ ജൂനിയർ അക്കൗണ്ടൻസി അപ്റ്റിട്യൂട് ടെസ്റ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി വാണിമേൽ സ്വദേശി.

14 ജില്ലകളിൽ നിന്ന് വിജയിച്ചു വന്ന 140 മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മർഷദ് അഹ്‌മദാണ് രണ്ടാം സ്ഥാനം നേടിയത്.

നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതകളും അധ്യാപകരും പങ്കെടുത്ത സംസ്ഥാന തല കോമേഴ്‌സ് കാർണിവൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

രണ്ടാം സ്ഥാനം നേടിയ മർഷദിന് ജ്യോതിസ് മോഹനൻ ഐ ആർ എസ് 5000 രൂപ ക്യാഷ് അവാർഡും മെമൻ്റൊയും സർട്ടിഫിക്കറ്റും നൽകി.

വ്യാപാരി വ്യവസായി ഏകോപനസമിതി വാനിമേൽ യൂണിറ്റ് സെക്രട്ടറി പഠിക്കലകണ്ടി അമ്മദിന്റെയും സുബൈദയുടെയും മകനാണ് മർഷദ് അഹ്മ്‌മദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250040/native-vanimel-wonsecond-place-state-commerce-carnival)